Sale!

Defying Destiny – A Life sketch of Nalini Chandran

This is a narrative that mirrors that the purple patches as well as the struggles and strife of an ordinary woman, and the events that made her extra ordinary.

600 550
Quick View
Add to cart
Sale!

അറിയപ്പെടാത്ത ദസ്തയവ്സ്കി Ariyappedatha Dostyovski

ഈ പുസ്തകം ആ വലിയ എഴുത്തുകാരൻ്റെ ജീവിതത്തിലെ പല അധ്യായങ്ങളെ വായിക്കാൻ നമ്മെ സഹായിക്കുന്നുണ്ട്. അദ്ദേഹത്തിൻ്റെ എഴുത്ത് നോവലുകൾ ,സൗഹൃദങ്ങൾ,
പത്രാധിപ ജീവിതം ഒക്കെ വിശദീകരിക്കുന്നു. മറ്റ് എഴുത്തുകാരുമായുള്ള സൗഹൃദത്തെയും ചിലപ്പോഴൊക്കെ അവരുമായി ഉണ്ടായ കലഹങ്ങളെയും പറ്റി ഈ പുസ്തകം സംസാരിക്കുന്നുണ്ട്….
120 100
Quick View
Add to cart
Sale!

ഇടപ്പിള്ളി ശിവൻ – ഇടറാത്ത വിശ്വാസക്കരുത്ത്

ശിവശങ്കരപ്പിള്ള എന്ന സഹൃദയനായ മനുഷ്യന്റെഇടപ്പിള്ളി ശിവൻ എന്ന പോരാളിയുടെ ദ്വന്ദങ്ങളെ രേഖപ്പെടുത്താനുള്ള ശ്രമത്തിൻ്റെയും,  വിപ്ലവകാരിയായ ഒരച്ഛനെ അക്ഷരങ്ങളിൽക്കൂടി  മകൾ   വീണ്ടെടുത്തതിൻ്റെയും ഫലമാണ് ഈ പുസ്തകം.  അച്ഛനിലേക്കുള്ള ഒരു മകളുടെ വൈകാരികതയുടെ ജനൽനോട്ടം മാത്രമല്ലിത്, മറിച്ച്സർഗ്ഗാത്മകതയും വിപ്ലവവും ഒരേപോലെ സന്നിവേശിപ്പിച്ച വേഷപ്പകർച്ചകളാണ്. സ്നേഹത്തിന്റെ  അക്ഷയപാത്രത്തിൽനിന്നും  നന്മയുടെ  കമ്മ്യൂണിസം  വിളമ്പിയ  സഖാവ്  ശിവശങ്കരപ്പിള്ളയുടെ  സമരചരിതങ്ങൾ പകർന്നുതരുന്നതോടെ ഈ പുസ്തകം ഒരു കാലഘട്ടത്തിൻ്റെ ചരിത്രം കൂടിയാവുന്നു.     

280 250
Quick View
Add to cart
Sale!

മുക്തകണ്ഠം വി കെ എൻ Mukthakantam VKN

ഒഴിവുകാലത്ത് വായിക്കാൻ പുസ്തകങ്ങൾ വന്നപ്പോൾ ഏറെ സന്തോഷത്തോടെ ആദ്യം കൈയിലെടുത്തത് ശ്രീ രഘുനാഥൻ്റെ മുക്തകണ്ഠം വികെഎൻ എന്ന ജീവിതാ ഖ്യായികയാണ് .അത് പുസ്തകത്തെ കുറിച്ച് ഒരു മുൻ വിധി ഉള്ളതുകൊണ്ടല്ല; മറിച്ച് ആ പുസ്തകത്തിൻ്റെ കെട്ടും മട്ടുമൊക്കെ ഏറെ ആകർഷിച്ചതുകൊണ്ടാണ്.
വായിച്ചു തുടങ്ങിയപ്പോഴാകട്ടെ താഴെ വയ്ക്കാനേ തോന്നിയില്ല .രണ്ടു മാസത്തിലേറെയായി അലട്ടുന്ന ശാരീരിക ബുദ്ധിമുട്ടുകളൊക്കെ മറന്ന പോലെ വായനയോടു വായന.
എന്തൊരു പുസ്തകമാണിത്..! ജീവചരിത്രമെന്നൊക്കെ പറഞ്ഞാൽ ആകെ വിരസമാവാറാണ് പതിവ് എനിക്കിഷ്ടവുമല്ല
എന്നാൽ ഈ കൃതിയിലൂടെ രഘുനാഥൻ സാർ വി കെ എൻ സാഹിത്യത്തിൻ്റെ എല്ലാ സൗകുമാര്യങ്ങളും ഒപ്പിയെടുത്തിട്ടുണ്ട്
സർചാത്തുവും പയ്യനും നാ ണ്വാരും സുനന്ദയും ഒക്കെ ഇങ്ങനെ നമ്മോട് സംസാരിച്ചുകൊണ്ടിരിക്കല്ലേ.
വി കെ എൻ എ ന്ന ലെജൻഡിനെ കുറിച്ച്
ഇനി എന്താണ് അറിയാനുള്ളത് ..? എന്തൊരു മനുഷ്യനാണത് .. ആ ജീവിതത്തിലും എഴുത്തിലും നമ്മൾ കാണാതെ പോയ പലതും ഉണ്ടല്ലോ.. എല്ലാം ഇവിടെയുണ്ട്
മകനെ കുറിച്ചുള്ള കാര്യങ്ങൾ വായിച്ചപ്പോൾ എപ്പോഴും നമ്മെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന ആ മഹാ സാഹിത്യകാരൻ്റെ വേദന..അറിയാതെ കണ്ണു നനയിച്ചു
കണ്ണീർ പുറത്തു വരാതിരിക്കാനാണല്ലോ പയ്യൻചിരിച്ചതെന്ന് ഓർത്തു പോയി .
നാനൂറിലധികം പേജുകളുള്ള പുസ്തകം കഴിഞ്ഞപ്പോൾ എന്തോ…. ഒരു വല്ലായ്ക തീരേണ്ടായിരുന്നു എന്ന് തോന്നിപ്പോയി .

ഹസീന ഫാസിൽ

550 500
Quick View
Add to cart