‘ഈ പുസ്തകത്തിലൂടെ ഒരാൾക്കെങ്കിലും ആത്മവിശ്വാസത്തിലേക്കുള്ള വഴി തുറക്കപ്പെടും’ എന്നത് നോവലിലെ ഒരു സാന്ദർഭികപരാമർശമാണ്. എന്നാൽ ദൃശ്യമോ അദൃശ്യമോ ആയ, വിവിധകാരണങ്ങളാൽ ആത്മവിശ്വാസമെന്നതിനെക്കുറിച്ച് ധാരണ പോലുമില്ലാതെ ദിശ തെറ്റിയലയേണ്ടിവരുന്ന മനസ്സുകൾക്ക് നല്ലൊരു വഴി തുറക്കുന്നതിന് ഏറെ സഹായകമാണ് ഈ നോവലിലേതുപോലുള്ള ജീവിതാനുഭവങ്ങളും ചിന്തകളുമെന്നത് എടുത്തുപറയേണ്ടതുണ്ട്. വഴികാണാതെയുഴലുന്ന ബന്ധങ്ങളെ വഴികളിലേക്ക് ആനയിക്കുന്നതിനും, ജീവിതവഴികള്‍ തേടുകയും സൃഷ്ടിക്കുകയും ചെയ്യുന്നവരും, അതിനൊന്നുമാവാതെ വലയുന്നവരുമായ വിവിധ മനുഷ്യരുടെയും, അവരെ അതിലേക്ക് നയിക്കുകയും അതിൽനിന്ന് ഉരുവം കൊള്ളുകയും ചെയ്യുന്ന അവസ്ഥകളുടെയും ചിത്രങ്ങൾ ഈ നോവലിലെ ഭാഗധേയനിർണയത്തിൽ പ്രാധാന്യത്തോടെ നിൽക്കുന്നുണ്ട്.
ഡോ.എസ്.രാജശേഖരന്
Your review is awaiting approval
anastrozole without prescription buy anastrozole online cheap order anastrozole generic