ഞാൻ പലവട്ടം ജനിച്ചിട്ടുണ്ട്. ഏതെങ്കിലം ഒരു ഗർഭപാത്രത്തിലല്ല. പല കാലങ്ങളിൽ പല ഗുഹാമുഖങ്ങളിൽ. പല ഇരുളിപ്പുകളിൽ.
ഞാൻ പല തവണ വളർന്നിട്ടുണ്ട്. ഏതെങ്കിലും ഒരു നെഞ്ചിലല്ല. ഏതെങ്കിലും ഒരു മുലക്കണ്ണുണ്ടല്ല. പല മുലക്കണ്ണുകൾ വലിച്ചീമ്പിയിട്ടുണ്ട്. പല വയറുകളിൽ കിടന്നിട്ടുണ്ട്. പല ആലിലവയറുകളിൽ സ്വയമുണ്ടു കിടന്നിട്ടുണ്ട്.
ഞാൻ പല പേരിൽ വിളിക്കപ്പെട്ടിട്ടുണ്ട്. ഏതെങ്കിലും ഒരു ഭാഷയിലല്ല. പല ഭാഷകളിൽ പല കാലങ്ങളിൽ. ഭാഷ പോലുമില്ലാത്ത ഭാഷയിൽ എന്നെ. ലിപികളില്ലാത്ത ഭാഷയിൽ പലരുമെന്നെ. എന്നെ പേരെടുത്തു വിളിക്കാത്തത് ഞാൻ മാത്രമാണ്.
Reviews
There are no reviews yet.