ആഫ്രിക്ക എന്ന ഭൂഖണ്ഡത്തെ കുറിച്ചുള്ള ചിത്രങ്ങൾ നമുക്ക് പലതാണ്. ജിറാഫുകളുടെയും പട്ടിണിയുടെ പേക്കോലങ്ങളായ കുഞ്ഞുങ്ങളുടെയും തോക്കുകളെന്തി സദാ ജാഗരൂകരായിരിക്കുന്ന പട്ടാളത്തിന്റെയും ചിത്രങ്ങളാണ് അവ. എന്നാൽ അവയ്ക്കുമപ്പുറം അധികാരത്തിന്റെയും അടിമത്തവ്യവസ്ഥയുടെയും ഭ്രമാത്കതയുടെയും പുരാവൃത്തങ്ങളുടെയും കൊളാഷാണ് ആഫ്രിക്കൻ ഭൂപടം. ആ ഭൂഖണ്ഡത്തിലേക്കുള്ള ഒറ്റയടിപ്പാതയാണ് അവിടെ നിന്നുള്ള ഫിക് ഷൻ. വിനാശകരമായ ഒരു ചുറ്റുപാടില്‍, കലുഷാഖ്യാനങ്ങളുടെ കാതലാണ് ആഫ്രിക്കയിൽ നിന്നുള്ള നോവലുകളെ പറ്റിയുള്ള ഫസൽ റഹ്മാന്റെ ഈ ഗ്രന്ഥം.
രാഷ്ട്രീയശൂന്യതയിൽ നോവലുകൾക്ക് ഇടം ഉണ്ടാകുന്നില്ല; അസ്ഥിരവും ക്രൂരവുമായ ഒരു ഭരണകൂടത്തിന് കീഴിൽ മാത്രമേ, രാഷ്ട്രത്തെ ശരിയായി അടയാളപ്പെടുത്തുന്ന സാഹിത്യകൃതികൾ ആവിഷ്കരിക്കാൻ കഴിയുകയുള്ളു എന്ന് ബോധ്യപ്പെടുത്തുകയാണ് ഫസൽ റഹ്മാൻ. രാഷ്ട്രത്തിന്റെ ഉയിർത്തെഴുന്നേൽപ്പും ജനങ്ങളുടെ വാഗ്ദത്ത ഭൂമിയിലേക്കുള്ള യാത്രയും എഴുത്തിന്റെ ഭാഗമാവുന്നത് പോലെയാണ് ഗ്രന്ഥകർത്താവ് ഫിക് ഷനുകളെ തരം തിരിച്ചു പഠിച്ചിരിക്കുന്നത്. എൻഗൂഗി മുതൽ ചിഗോസി ഒബിയാമ വരെയുള്ളവരുടെ നോവലുകളെ ഈ ഗ്രന്ഥത്തിൽ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്.
രാഹുൽ രാധാകൃഷ്ണൻ
Reviews
There are no reviews yet.