കുഴൂർ കവിതകൾ വേദനയുടെ വിറങ്ങലിച്ച മൃതദേഹവുമായി നിങ്ങളിൽ അനുതാപമോ മറ്റെന്തെങ്കിലും വികാരങ്ങളോ ഉണർത്താൻ ഒരുമ്പെടുന്നില്ല. അത് ഹൃദയ വേദനകൾ തന്നിൽ നിന്നും അടർത്തി ഒരു കയ്യകലം ദൂരേയ്ക്ക് മാറ്റി പിടിച്ചിരിക്കുന്നു. അതിനെ ഭാഷ കൊണ്ട്, വാക്കുകളുടെ ധൂർത്തുകൊണ്ട് അതിമനോഹരമായി അലങ്കരിച്ചിരിക്കുന്നു. അത് കൊണ്ട് അനുവാചകനൊരു മൃദുലമായ പുതപ്പ് തീർക്കുന്നു. ഒറ്റപ്പെട്ട രാത്രികളുടെ കറുത്ത മേനിയിലേക്ക് ഇരുട്ട് പോലെ പതുപതുത്ത ഒരു കമ്പളം. അങ്ങനെ ചെയ്യുമ്പോഴും സ്വന്തമല്ലാത്ത ഒന്നിനെ മാറി നോക്കി കാണും വിധം കവി തന്നെ വായനയ്ക്കു ഉറക്കമിളച്ചു കൂട്ടിരിക്കുകയും ചെയ്യുന്നു.
ജിഷ കെ
Reviews
There are no reviews yet.