രാജ്യത്തിന്റെ പുതിയ കാലത്തില്‍ ജനാധിപത്യം,രാഷ്ട്രീയം,സമൂഹം ,ചിന്തകള്‍ തുടങ്ങിയവ വിചാരണചെയ്യപ്പെടുകയും ബദലുകള്‍ മുന്നോട്ട് വയ്ക്കുകയും ചെയ്യുകയാണ് ഈ പുസ്തകത്തില്‍. ഇരുട്ടില്‍ ചില ഒച്ചയനക്കങ്ങള്‍ പോലെ .ഇന്ത്യയുടെ സാമൂഹിക-സാംസ്കാരിക സമൂഹങ്ങളില്‍ രേഖപ്പെടുത്തിയ ഈ ബദല്‍ ശബ്ദങ്ങള്‍ വായിക്കുമ്പോള്‍ ഒരു മറുവായനയുടെ സാധ്യതകൂടിയാണ് തുറക്കുന്നതെന്ന്് കരുതുന്നു. സമൂഹത്തോട് ബാധ്യതയുള്ള ഒരു പത്രപ്രവര്ത്തകന് എന്ന നിലയില്‍ അതൊരു ചുമതലയാണെന്ന തിരിച്ചറിവോടെ ആ നിലപാടുകള്‍ ഇവിടെ സമാഹരിച്ച് ചേര്‍ക്കുന്നു.ഇത് അഭിമുഖങ്ങളുടെ സമാഹാരമാണ്. സംസാരിച്ചവരില്‍ അബു ഏബ്രഹാമും കുല്‍ദീപ് നയ്യാരും ഇപ്പോള്‍ ഭൂമിയിലില്ല. എന്നാല്‍ അവരുടെ സംസാരങ്ങള്‍ നിത്യപ്രസക്തങ്ങളായി നിലനില്ക്കുന്നു. മറ്റുള്ളവര്‍ ഇപ്പോഴും വാദമുഖങ്ങള്‍ നിരന്തരം ഉയര്‍ത്തി പൊതുസമൂഹത്തെ ഓര്‍മിപ്പിക്കുന്നു.
മാതൃഭൂമി ആഴ്ചപ്പതിപ്പിലും വാരാന്തപ്പതിപ്പിലും പലകാലങ്ങളില്‍ പ്രസിദ്ധീകരിച്ച അഭിമുഖങ്ങളാണ് ഈ സമാഹാരത്തിന്റെ ഉള്ളടക്കം.
മനോജ് മേനോന് (ആമുഖത്തിൽ നിന്ന്)
Reviews
There are no reviews yet.