ആഗോളവൽക്കരണവും ബഹുരാഷ്ട്ര മുതലാളിത്തവും അതിവേഗം വ്യാപനം ചെയ്യപ്പെടുന്ന പരിതോവസ്ഥകളിൽ അബു ഇരിങ്ങാട്ടിരിയുടെ കഥകൾ പുതിയ മൂല്യബോധങ്ങളെക്കുറിച്ചാകുലമാവു ന്നു, കാലത്തിന്റെ സാംസ്കാരിക സവിശേഷതകളെ ഉള്ളിലാവാഹിക്കുന്നു, പല തരം അധീശത്വങ്ങളെക്കുറിച്ചു വേവലാതിപ്പെടുന്നു. ചലനാത്മകമായ ഏതൊരു സാഹിത്യ ജനുസും ചെയ്യുന്നതു പോലെ ഈ കഥകൾ ജീവിതവുമായടുക്കുന്നതിന്, പല പല അളവുകളിൽ നമ്മുടെയൊക്കെ അനുഭവങ്ങൾ തന്നെയാണെന്ന പ്രതീതി ജനിപ്പിക്കുന്നതിന് കെൽപ്പുള്ളവയാണു താനും. പുറത്തു നിന്നൊരാൾ ജീവിതത്തെ നിരീക്ഷിച്ച് അതിനെക്കുറിച്ചു പറയുന്നതു പോലെയല്ല, പകരം വായനക്കാരുടെ ഉള്ളിൽ നിന്നു തന്നെ ഒരു ആഖ്യാതാവ് രൂപപ്പെടുന്നു. ഈ സമാഹാരത്തിലെ പല കഥകളും വായനക്കാരന്റേതാണ്. ഏറിയും കുറഞ്ഞും അവൻ/അവൾ അതിലുണ്ട്. അത്രത്തോളം അത് അവരുടേതാകുന്നു. മറ്റൊരു വിധം പറഞ്ഞാൽ ഈ കഥകൾ, അതിനു മാത്രം സഹജമായൊരു ലാളിത്യത്തോടെ നമ്മുടെയൊക്കെ ജീവിതം തന്നെയാകുന്നു.
ജിസ ജോസ്
Reviews
There are no reviews yet.