വൈയക്തീക വികാരങ്ങളുടെ മാത്രം പ്രകാശനമായി കഥകൾമാറുന്ന നമ്മുടെതു പോലെ ഒരു മുടിഞ്ഞകാലത്ത് അടിയാളരുടെ അടിമ ജീവിതം അടയാളപ്പെടുത്തുന്ന വിനോദിന്റെ ഉറുമ്പു ദേശം വേറിട്ടു നിൽക്കുന്നു.. ആറു കഥാപാത്രങ്ങളിലൂടെ വിനോദ് സൃഷ്ടിച്ച ഒരിരുണ്ട ലോകത്തു നിന്നും സമത്വസുന്ദരമായ ഒരു ഉറുമ്പു ദേശത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ തേവനിലൂടെ പ്രത്യാശയുടെ വൻ മരമായി മാറുന്നു.
ചിതയിൽ കിടന്നു മാത്രം പ്രതിഷേധിക്കാനും പൊട്ടിത്തെറിക്കാനും വിധിക്കപ്പെടുന്ന അടിയാള ജനതയുടെ പുതിയ തലമുറ നേടിയെടുക്കുന്ന സ്വാതന്ത്ര്യം; തോക്കു ചൂണ്ടി തങ്ങളെ ഇക്കാലമത്രയും വരുതിക്കു നിർത്തിയിരുന്ന അധികാരശക്തികൾക്കെതിരെ തോക്കു കൊണ്ടു തന്നെ വിജയം നേടുന്ന കഥ അടിച്ചമർത്തപ്പെടുന്നവന്റെയു അരികു ചേർക്കപ്പെടുന്നവന്റെയും വിജയഗാഥയാണ്.
Reviews
There are no reviews yet.