ഈ ലോകത്തുള്ള ഏതും പ്രവർത്തനം കൊണ്ടു സ്വന്തം ധർമ്മം നഷ്ടപ്പെടുത്തുന്നു. എത്ര കാന്തി പ്രസരിപ്പിച്ചാലും സ്വയം നശിക്കാത്ത ഒന്നേയുള്ളൂ, അതാണ് കലാസൃഷ്ടി. ശ്രീ. ഫാസിലിന്റെ രാമന്റെ യാത്രകൾ എന്ന ചെറുകഥ വായനക്കാരുടെ ആഹ്ലാദാനുഭൂതിയുടെ മയൂഖങ്ങൾ ആവാഹിച്ചാവാഹിച്ച് ശക്തിയാർജ്ജിച്ചു കൊണ്ടിരിക്കുന്നു, മനോഹരമായ ഭാഷ കൊണ്ട് എത്ര അനായാസമായിട്ടാണദ്ദേഹം രാമന്റേയും അയാളുടെ അച്ഛന്റേയും ജീവിതം വർണ്ണിക്കുന്നത്. ശാസ്ത്രത്തിന്റെ അദ്ഭുതം ഒരു തൊഴിലാളിക്കു മഹാദ്ഭുതമായിത്തീരുന്നത് എത്ര സത്യാത്മകമായിട്ടാണ് അദ്ദേഹം ചിത്രീകരിക്കുന്നത്. തൊഴിലാളികളുടെ ജീവിത ദുരന്തങ്ങളെയും ധനികവർഗ്ഗത്തിന്റെ നൃശംസതയെയും എത്ര വിദഗ്ധമായിട്ടാണ് അദ്ദേഹം അഭിവ്യഞ്ജിപ്പിക്കുന്നത്.
എം.കൃഷ്ണൻ നായർ
Reviews
There are no reviews yet.