ക്ലാസ്മുറികളിൽ മാത്രമല്ല പിന്നീട് ജീവിതത്തിലുടനീളം തന്റെ വഴികളിൽ പുതിയ അറിവുകളുമായി സ്നേഹപൂർവ്വം കടന്നുവരുന്നവരെക്കുറിച്ചും ഈ പുസ്തകം പറഞ്ഞുതരുന്നു.നമ്മുടെ വിദ്യാലയങ്ങൾ കുട്ടികളോട് കാട്ടുന്ന അഹിതങ്ങൾ, അദ്ധ്യാപകരുടെ അരുതായ്മകൾ, സാമൂഹ്യപ്രതിബദ്ധത നഷ്ടപ്പെട്ടുപോകുന്ന നടപ്പുരീതികൾ, നമുക്കുണ്ടാവേണ്ട പാരിസ്ഥിതിക ജാഗ്രതകൾ, രാഷ്ട്രീയബോധം ഒക്കെ ചർച്ചയാവുന്നു. ഓരോ സ്കൂളും ഓരോ അദ്ധ്യാപകനും ഓരോ കുട്ടിയും ഈ പുസ്തകത്തിലൂടെ കടന്നുപോയാൽ പിന്നെ പഴയ ആളാവില്ല എന്നത് തീർച്ച.
ഇതൊരു വലിയ തത്വശാസ്ത്രഗ്രന്ഥമല്ല. മറിച്ച് ജീവിതം മുന്നിൽ വന്നുനിന്നു പറഞ്ഞുകൊടുത്ത അനുഭവപാഠങ്ങൾ പകർത്തിവച്ച ജീവിതപുസ്തകമാണ്. ചെയ്തുപോയതും ചെയ്യാതെപോയതുമോർത്ത് ഒരാൾ നടത്തുന്ന കുമ്പസാരം കൂടി ഇതിൽ ഉണ്ട്.
Your review is awaiting approval
I like this post, enjoyed this one appreciate it for putting up.