കഥാപാത്രങ്ങളെ അനുവാചക മനസ്സിലെ ചിരഞ്ജീവികളാക്കുന്നതിലുള്ള വൈദഗ്ധ്യം പുതൂരിന്റെ കഥകൾക്കു കിട്ടിയിട്ടുള്ള വരമാണ്. കഥാപാത്രങ്ങളുടെ ഭാഷണത്തിനുള്ള സ്വാഭാവികതയും ചൈതന്യവുമാണ് മറ്റൊന്ന്. പഠിപ്പും “പത്രാസുമില്ലാത്ത സാമാന്യ മനുഷ്യരുടെ ഭാഷണത്തിലുള്ള ആ കൃത്രിമതയും പഴഞ്ചൊല്ലുകളും നാടൻ ഉപമകളും ശൈലീ വിശേഷങ്ങളും കഥയ്ക്ക് ഹൃദയംഗമതയുണ്ടാക്കുന്ന ഘടകങ്ങളാണ്. പുതൂരിന്റെ തലമുറയിലെ മറ്റുപലരുടെയും രചനകളിൽ വിരളമായ ഗ്രാമീണതയും ഗ്രാമ്യതയും കഥാപാത്രങ്ങൾക്കുണ്ട്. അവ അവരുടെ ഭാഷണശൈലികളിലും പ്രതിഫലിക്കുന്നു – നൈസർഗികതയുടെ ചാരുതയോടെയുള്ള സർഗക്രിയ. അതുകൊണ്ട് സമകാലികകഥയുടെ വിശാല ഭൂമികയിൽ പുതൂരിന്റേത് വേറിട്ടുള്ള ഒരു പുതിയ ഊര് തന്നെയാണ്.
ഡോ: എം.ലീലാവതി
Reviews
There are no reviews yet.