ബിജു കാഞ്ഞങ്ങാടിന്റെ കവിത ആധുനികാനന്തര പ്രവണതകളിൽ നിന്നാണ് ആരംഭിക്കുന്നത്. എങ്കിലും ആധുനികാനന്തരതയുടെ ഉറയൂരിയെറിഞ്ഞ്, അരേഖീയമായമായ പുതുകാവ്യ ചരിത്രത്തിലേക്ക് കാലൂന്നിത്തുടങ്ങിയിരിക്കുന്ന കവിതകളാണവ. ബഹുകാല സഞ്ചാരങ്ങൾക്കു പ്രാപ്തമായ, തുറസ്സുള്ള കാവ്യഭാഷയും പ്രതിരൂപാത്മകതയ്ക്കെതിരെ നീങ്ങുന്നതും ബഹുലതയിലേക്കു തുറക്കുന്നതുമായ സ്വരൂപവുമുള്ള നവകവിതയുടെ ലക്ഷണങ്ങളാണ് ബിജുവിന്റെ കവിതയുടെ സമകാലം പ്രകടിപ്പിക്കുന്നത്. നോക്കിനോക്കി കണ്ണുതെളിയുമ്പോൾ പതുക്കെ ജീവൻ വെക്കുന്ന ചിത്രങ്ങളാണ് ബിജുവിന്റെ ആദ്യകവിതകളെല്ലാം. ചിത്രം പ്രമേയമായി വരുന്നതുകൊണ്ടല്ല, ഒരു ചിത്രകാരനെന്ന നിലയിൽ കണ്ണുകൾ കൊണ്ടു കവിതയെഴുതുന്നതുകൊണ്ടാണിതു സംഭവിക്കുന്നത്. കാഴ്ചയെ ക്രമീകരിക്കാനുള്ളതാണ് ബിജുവിന് വാക്കുകൾ. ബിജുവിന്റെ കവിതയിലെ വാക്കുകൾ പുറപ്പെടുന്നതു നാക്കിൽനിന്നല്ല, കണ്ണിൽ നിന്നാണ്. ഒച്ചയും അതിനു കാഴ്ചയാണ്.
ഒച്ചയിൽ നിന്നുള്ള അകലം Ochayil Ninnulla Akalam

Reviews
There are no reviews yet.