ശ്രീകുമാറിന്റെ കഥാപാത്രങ്ങളെല്ലാം ഇരകളാണ്. നമ്മുടെ കാലഘട്ടത്തിലെ ഉപഭോക്തൃസമൂഹം ചിട്ടയൊപ്പിച്ച പ്രചാരണത്തിലൂടെയും പരസ്യത്തിലൂടെയും സൃഷ്ടിച്ചെടുക്കുന്ന ഭീമമായ വ്യാമോഹത്തിന്റെ കുരുക്കില്‍പെട്ട് മോചനമില്ലാതെ നട്ടംതിരിയുന്ന സാധാരണ മനുഷ്യരാണ് ശ്രീകുമാറിന്റെ കഥാപാത്രങ്ങള്‍. ഇതിനകം ഏതാണ്ട് ദൈവികശക്തിയാര്ജ്ജിച്ചുകഴിഞ്ഞ വിപണിയുടെ കൗശലപ്പണികള്ക്കടിപ്പെട്ട് ഇച്ഛാശക്തി കൈമോശംവന്ന നിസ്സാരമനുഷ്യരുടെ പിടച്ചില്‍ കോടിയ ചിരിയോടെ കാട്ടിത്തന്നുകൊണ്ട് കഥാകൃത്ത് പിന്‍വാങ്ങുന്ന കാഴ്ച ഈ സമാഹാരത്തിലെ മിക്ക രചനകളിലും കാണാന്‍ കഴിയും.
രാജകൃഷ്ണന്.വി
Reviews
There are no reviews yet.