നൂറ്റിയന്പത്തിരണ്ടു പേജിന്റെ വായനക്കിടെ പതിനാറു അധ്യായങ്ങളിലായി വ്യത്യസ്ത ഭൂമികകളില്‍ എഴുതപ്പെട്ട ഇരുപതി ലേറെ നോവലുകള്‍ വായനക്കാരെ സംക്ഷിപ്തമായി അനുഭവിപ്പിക്കുന്നു ഈ കൃതി. ഇന്ത്യയും ശ്രീലങ്കയും മുതല്‍ ഇറാനും ജപ്പാനും മലേഷ്യയും കംബോഡിയും അഫ്ഗാനും സുഡാനും അല്‍ജീരിയയും ലബനോനും പെറുവും അല്‍ബേനിയയും വരെ പശ്ചാത്തലമാകുന്ന ഈ നോവലുകളില്‍ നാല് ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള കൃതികള്‍ സ്വരുച്ചേര്ത്തിരിക്കുന്നു . എഴുത്തുകാരില്‍ നോബല്‍ സമ്മാന ജേതാക്കള്‍ മുതല്‍ നാമിനിയും പരിചയപ്പെടേണ്ട പുതുതലമുറ എഴുത്തുകാര്‍ വരെയുണ്ട് താനും. ലേ ക്ലെസിയോ, മരിയോ വര്‍ഗാസ് യോസ, ഇസ്മയില്‍ കദാരെ, ടോണി മോറിസന് , കാസുവോ ഇഷിഗുരോ, എല്ല്യാസ് ഖൌറി, ടാന്‍ ട്വാന്‍ എംഗ് , കാമിലാ ഷംസി, തയിബ് സാലിഹ്, നയോമി മുനവീര, ഷഹനാസ് ബഷീര്‍, ഖാദര്‍ അബ്ദുള്ള, യാസ്മിന ഖദ്ര, മിതാലി പെര്‍കിന്‍സ്, കമാല്‍ ദാവൂദ് തുടങ്ങിയരുടെയെല്ലാം ലോകങ്ങള്‍ ഫസല്‍ റഹ്മാന് പ്രാതിനിധ്യ സ്വഭാവത്തോടെ നമുക്കായി കണ്ടെടുത്ത് പരിഭാഷപ്പെടുത്തി അവതരിപ്പിച്ചിരിക്കുന്നു.. മനുഷ്യരാശിയുടെ ചരിത്രം മുതല്‍ ഇന്നേവരെയുള്ള സമസ്ത പ്രശ്നങ്ങളും ഏറിയും കുറഞ്ഞുമുള്ള രൂക്ഷതയില്‍ കടന്നു വരുന്നവയത്രേ ഈ നോവലുകളെല്ലാം.
ഹാരിസ് നെന്മേനി
Reviews
There are no reviews yet.