കഥ
പാർശ്വവത്കരിക്കപ്പെട്ടവർക്കൊപ്പം നിൽക്കുന്നവനാണ് സാഹിത്യകാരൻ. – പാർശ്വവത്കരിക്കപ്പെടുന്നവരുടേയും അവർക്ക് വേണ്ടി പൊരുതുന്നവരുടേയും കഥകളാണ് ഉദയശങ്കർ എന്നും പറഞ്ഞിട്ടുള്ളത്. മുപ്പതോളം വർഷങ്ങളായി സാഹിത്യരംഗത്തുള്ള ഉദയശങ്കറിന്റെ കഥകൾ പരിശോധിച്ചാൽ ഇത് വ്യക്തമാകും. മുപ്പത് വർഷങ്ങൾക്ക് മുമ്പ് സമൂഹത്തിന്റെ വിവിധ അവസ്ഥകളിൽ എത്ര കണ്ട് ഉത്കണ്ഠപ്പെട്ടിരുന്നോ, അതേ ആർജ്ജവത്തോടെ, അതേ രൗദ്രതയോടെ, ഉഗ്രകോപത്തോടെ, ഇന്നും മാറിവന്ന കാലത്തിലെ ചീത്തത്തങ്ങളെക്കുറിച്ച്, ഒറ്റപ്പെടുത്തലുകളെക്കുറിച്ച്, പിടിച്ചുപറികളെക്കുറിച്ച് ആകുലതപ്പെടുന്നവയാണ് ഈ പുസ്തകത്തിലെ കഥകൾ എല്ലാം തന്നെ. എന്റെ കഥയ്ക്കൊരു ധർമ്മമുണ്ടെന്നും, അത് കേവലം വിനോദോപാധിയല്ലെന്നും ഉറച്ച് വിശ്വസിക്കുന്ന ഒരു എഴുത്തുകാരനെ നമുക്ക് ഈ കഥകളിൽ കാണാനാകും.
എം.ജി. സുരേഷ്
Reviews
There are no reviews yet.