എഴുത്തുകാരൻ യാത്രികനാവുമ്പോൾ കാഴ്ചകളുടെ നിറപ്പകിട്ട് മാത്രമല്ല ചരിത്രവും സംസ്കാരവും ഭൂമിയും ആകാശവും മനുഷ്യരുടെ അകവും പുറവും ജീവിതത്തിന്റെ താഴ്വാരങ്ങളും കൊടുമുടികളും കാലത്തിന്റെ സഞ്ചാരപഥങ്ങളുമെല്ലാം വാക്കുകളുടെ ചിറകിലേറി നമ്മിലേക്ക് ഇറങ്ങിവരും. അത്തരത്തിലൊരു അനുഭവമാണ് തുഴ തോണി തടാകം. ‘ഭൂട്ടാൻ, നൈനിത്താൾ, ലക്ഷദ്വീപ്, ഏഷ്യയിലെ ഏറ്റവും വെടിപ്പുള്ള ഗ്രാമമായ മൗലിനോംഗ്, പശ്ചിമഘട്ടത്തിലെ കാഴ്ചകൾ ഹെമിംഗ്വേയെ ഓർമ്മിപ്പിക്കുന്ന തീവണ്ടിപ്പാതകൾ എല്ലാം ചേർത്ത് വച്ചിരിക്കുന്ന യാത്രാപുസ്തകം. ഓരോ ദേശത്തിന്റെയും കടന്നുപോയ കാലവും കടന്നുപോകുന്ന കാലവും അവയ്ക്ക് വന്നുചേരുന്ന പരിണാമവും വരച്ചിടുന്നുണ്ട്. നിറവും മണവും രുചിയും ചൂടും തണുപ്പും സംഗീതവും സാഹിത്യവും എല്ലാം കൂടിച്ചേർന്ന് നമ്മെ ഒപ്പം നടത്താൻ കെല്പുള്ള എഴുത്തുകളാണ് ഇതിലെ ഓരോ വിവരണവും. മലയാളത്തിലെ പ്രിയ കഥാകാരന്റെ പ്രിയയാത്രകളുടെ കുറിപ്പുകൾ.
Sale!
തുഴ തോണി തടാകം
ഭൂട്ടാൻ, ലക്ഷദ്വീപ്,നൈനിത്താൾ, മൗലിനോംഗ് യാത്രാനുഭവങ്ങൾ
Reviews
There are no reviews yet.