തന്നെ സാരമായി മഥിച്ച പ്രമേയങ്ങളും സന്ദര്‍ഭങ്ങളും മാത്രമാണ് എഴുത്തിലൂടെ ഇന്ദുചൂഡന് പവിത്രീകരിച്ചത്. തന്റെ ലാവണ്യ ബോധത്തിന്റെ നിയോഗം മാത്രം ഏറ്റെടുത്ത കഥാകൃത്ത്. സൗമ്യതയാര്‍ന്ന കണ്ണീര്‍പ്പാടങ്ങളില്‍ നിന്ന് വീശുന്ന കാറ്റ് ഇന്ദുചൂഡന്റെ വാക്കുകളെ വിന്യസിക്കുന്നു. മനുഷ്യനും പ്രകൃതിയുമൊക്കെ ഒരുപോലെ ഉള്‍പ്പെടുന്ന ഒരു ജീവല്ജാഗ്രതയുടെ ദു:ഖവും കാരുണ്യവും മനോഹാരിതകളും ആവിഷ്കരിക്കുവാനുള്ള യത്നമാണ് ഈ കഥാകൃത്തിന്റെ രചനകള്‍. എന്തിനാണ് ജീവിതത്തെ നാം ഇത്രമേല്‍ കലുഷമാക്കുന്നത് എന്ന ചോദ്യം ഈ കഥകള്‍ പലപ്പോഴും ഉന്നയിക്കുന്നു. ലാളിത്യവും ലാഘവവുമിയന്ന ശാന്തജീവിതത്തിന്റെ സ്വപ്നങ്ങള്‍ ഈ കഥകള്‍ മുന്നോട്ടുവയ്ക്കുന്നു.
കെ.ബി. പ്രസന്നകുമാര്‍
Reviews
There are no reviews yet.