അധോലോകമെന്നോ ഉപരിലോകമെന്നോ വിളിക്കാവുന്ന ഇരുണ്ട ലോകത്തിലെ ഉപജാപങ്ങളും നിഗൂഢതകളും. കുമിഞ്ഞുകൂടുന്ന പണത്തിന്റെ കണക്കുമറയ്ക്കാൻ ചാരിറ്റിയെന്ന തിരശ്ശീല. നീതിയുടെ കാവലാളുകളായി വരുന്ന ചിലർ,
സൗമ്യതയുടെ മറവിൽ നിഗൂഢമായ ഒരു ഭൂതകാലം ഒളിപ്പിച്ച എബി അഗസ്റ്റിൻ. ഏറ്റെടുത്ത ദൗത്യം പൂർത്തിയാക്കാൻ ഒരുമ്പെട്ടിറങ്ങിയ പശുപതി വിശ്വനാഥൻ. സൈക്കഡലിക് സ്വപ്നങ്ങൾക്കൊടുവിൽ സ്വനിയോഗം തിരിച്ചറിഞ്ഞ അപർണ്ണ മാധവൻ. ഇവർ തമ്മിലുള്ള കൂടിക്കാഴ്ച്ചയിൽ വെളിവാകുന്ന ചതിയുടെ ഒരു പുരാവൃത്തം. ഇൻറർനാഷ്ണൽ ബിസിനസ് പശ്ചാത്തലമാക്കി രചിക്കപ്പെട്ട ത്രില്ലർ നോവൽ.
Reviews
There are no reviews yet.