അഗാധമായ ദുരന്താനുഭവമാണ് ജോജോ ആന്റണിയുടെ നിശ്ചലം ഒരു കിടപ്പുമുറി. മനുഷ്യനുണ്ടാക്കുന്ന ദുരന്തങ്ങളേക്കാൾ ആഴമുണ്ട് ദൈവനിർമ്മിതമായവയ്ക്ക്. അത് മൊത്തം മനുഷ്യകുലത്തിൻറേയും വിധിയും പീഡാനുഭവവുമാണെന്നാണ് ഈ നോവലിൽ നിന്ന് ഞാൻ വായിച്ചത്. ദുരന്തം പിടികൂടാത്ത ഏത് ജീവിതമുണ്ടിതിൽ! രതിയേയും മരണത്തേയും ഇസബെല്ലയിലും പോളിലുമൊക്കെ അസാധാരണമായി ചേർത്ത് വായിക്കുന്നത് നമ്മളെ അതിശയിപ്പിക്കും.മുറിവുകൾ പേറുന്ന കഥാപാത്രങ്ങളിലൂടെ ഈ ചെറിയ നോവൽ നമ്മുടെ സൗന്ദര്യാനുഭവത്തേയും നിസ്സഹായനായ വെറും ജീവിയെന്ന ബോദ്ധ്യത്തേയും ഒരു ചുവട് മുന്നോട്ട് കൊണ്ടുപോകും. ഉറപ്പ്. എസ് ഹരീഷ്
Reviews
There are no reviews yet.