അധീശത്തവ്യവസ്ഥക്കുള്ളിൽ കുരുങ്ങിപ്പോയ ചരിത്രത്തെ, സംസ്കാരത്തെയും അവയുടെ ആത്യന്തിക ഫലങ്ങളുടെ വിമർശനമാക്കി മാറ്റിയ എഴുത്തുകാരനാണ് കെ.കെ.ശിവദാസ്.അദ്ദേഹത്തിൻ്റെ വിമർശനം ഏതു അതിവ്യവഹാരത്തെയും വിശകലനം ചെയ്യാനുള്ള പ്രാപ്തി കൈവരിച്ചതിൻ്റെ ഉദാഹരണമാണ് പരിത്യക്തരുടെ ലോകങ്ങൾ
-ഡോ. തോമസ് സ്കറിയ.
അക്കാദമിക ജീവിതത്തിൻ്റെ ഭാഗമായി എഴുതിയ പതിനൊന്ന് പഠനങ്ങളാണ് ഇതിൻ്റെ ഉള്ളടക്കം. പ്രവാസം, സാഹിത്യം, ഫോക്ലോർ, ചാറ്റിങ്, പുതുപദങ്ങൾ, ഫെമിനിസം എന്നീ മേഖലകളാണ് ചർച്ചാ വിഷയം: ഈ പുസ്തകത്തിലെ എഴുത്തുകളിൽ ചിലത് പൂർവ മാതൃകയില്ലാത്തതാണ്. ചിലത് മലയാളത്തിൽ ആദ്യത്തേതുമാണ്. സംസ്കാരപഠന മാതൃകകൾക്ക് പൊതുസമൂഹത്തിൽ ഏറെ സ്വീകാര്യത ലഭിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് പരിത്യക്തരുടെ ലോകങ്ങളുടെ മാതൃക കൂടി വായനക്കാർക്ക് പ്രിയപ്പെട്ടതാവും. തീർച്ച
Reviews
There are no reviews yet.