എന്റെ ഹൃദയം തുളുമ്പിപ്പോകുന്നു. എന്റെ രുചിയറകളിൽ ആയിരം ഗുൽമോഹർ പൂക്കുന്നു. എന്റെ ഹൃദയത്തിൽ നീ ഹൃദയം കൊണ്ടുവരക്കുന്നതോ… അദൃശ്യവിരലുകളുടെ ആകാശമേ, രണ്ട് കണ്ണുകളുടെ നക്ഷത്രമേ നീയെന്തിനിങ്ങനെ! എന്തിനാണീ മുറിവുകളിൽ പിന്നേയും ഉഴുതുമറിക്കുന്നത്…. ഏതു വിത്താണിവിടെ വിതക്കാനൊരുങ്ങുന്നത്..
ഞാനും നീയുമൊന്നായിത്തീർന്ന് പറന്നുയരുമ്പോൾ കാണുന്ന പ്രണയത്തിൻ്റെ ആകാശനീലിമകൾ… തുഴഞ്ഞുതുഴഞ്ഞുപോകവേ നമുക്ക് നമ്മെ നഷ്ടപ്പെടുന്ന പ്രണയത്തിൻ്റെ ഉൾക്കടലാണ് ഈ പുസ്തകം.
Reviews
There are no reviews yet.