ജോസഫ് മാറോക്കി എന്ന മനുഷ്യന്റെ മരണത്തിനും തുടര്‍ന്നു നടക്കുന്ന ചരമശുശ്രൂഷയ്ക്കും ഇടയ്ക്ക് സംഭവിയ്ക്കുന്ന മൂന്ന് അത്ഭുതങ്ങള്‍ ആണ് ഈ നോവലിനെ മുന്നോട്ടു കൊണ്ടു പോവുന്നത്. അതിനിടെ വൈകൈ, ദേവയാനി, മാധവന്, ജോസഫൈന്, ഉമ്മക്കുല്‍സു, ജോയല്‍, ത്രേസ്യാക്കുട്ടി എന്നീ ഏഴു കഥാപാത്രങ്ങളുടെ ഓര്‍മ്മകളിലൂടെയും അനുഭവങ്ങളിലൂടെയും ചുരുള്‍ നിവരുന്ന ജോസഫ് മാറോക്കിയുടെ കഥ അസാമാന്യമായ ചാരുതയോടെയാണ് ജോര്‍ജ് വില്‍സണ്‍ ആവിഷ്കരിയ്ക്കുന്നത്. ബാംഗളൂര്‍, ബോംബെ, ദുബായ്, സൗദി അറേബിയ തുടങ്ങിയ സ്ഥലരാശികളില്‍ മേല്‍പ്പറഞ്ഞ കഥാപാത്രങ്ങളുമായി ജോസഫ് മാറോക്കിയ്ക്കുണ്ടായിരുന്ന അടുപ്പങ്ങളും അവരുമായി ബന്ധപ്പെട്ടുള്ള സംഭവങ്ങളുമായാണ് നോവല്‍ ഉരുത്തിരിയുന്നത്.
അഷ്ടമൂർത്തി
Reviews
There are no reviews yet.