സഹർ അഹമ്മദിന്റെ കവിതകൾ അകത്തേക്കും പുറത്തേക്കും കണ്ണുകൾ തുറന്നിരിക്കുന്നവയാണ്. വീട്, കുടുംബം, അയലുകൾ, ചങ്ങാത്തങ്ങൾ എന്നിവയുടെ ഉൾത്തുടിപ്പുകൾ നിറഞ്ഞിരിക്കുകയാണ് ഓരോ അകം കവിതകളിലും. പ്രണയമടക്കമുള്ള തന്റെ സ്വകാര്യതകളുടെ സ്വപ്നങ്ങളും വിഹ്വലതകളും നിറയുന്നതോടൊപ്പം സ്നേഹവും കാരുണ്യവും വറ്റിപ്പോകുന്നതിനെക്കുറിച്ച് വേവലാതിപ്പെടുകയും ചെയ്യുന്നു.
പുറം കവിതകളിൽ സമകാലികജീവിതത്തിന്റെ രാഷ്ട്രീയസമസ്യകൾ നിറയുന്നതോടൊപ്പം ഫാസിസത്തിന്റെയും, ഭരണകൂടം നിർമ്മിക്കുന്ന ഭീതിയുടെയും നിഴലിൽ ജീവിക്കേണ്ടിവരുന്നതിന്റെ ആശങ്കകളും അടിക്കടി കടന്നുവരുന്നു. എല്ലാ അകൽച്ചകളും ഒഴിഞ്ഞുപോയ പ്രപഞ്ചജീവിതത്തെ കിനാവുകാണുന്ന ഒരുപിടി കവിതകൾ വാർന്നുവീഴുന്ന പുസ്തകം.
Reviews
There are no reviews yet.