അലിയുടെ കഥാപാത്രങ്ങളും അവരുടെ ഇടങ്ങളും വിഭിന്ന ലോകങ്ങളിലേക്ക് വായനയെ കൊണ്ടുപോകുന്നു. നമുക്ക് ചുറ്റുമുള്ളവരാണ് കഥാപാത്രങ്ങളില്‍ പലരും. പലപ്പോഴും കണ്ടില്ലെന്ന് നടിച്ച് നമ്മള് കടന്നുപോകുന്നവര്‍. കഥാകാരന്റെ തൂലിക അവരെ കണ്‍വെട്ടത്തേക്ക് മാറ്റിനിര്‍ത്തി നമ്മുടെ മനസാക്ഷിയെ ചോദ്യം ചെയ്യുന്നു. പരക്ലേശവിവേകത്തിലേക്ക് മനസ്സുതുറക്കുന്നു. താനും മറ്റൊരാളും അഭിന്നരാകുന്ന തലം കൈവരിക്കുന്നുണ്ട് കഥാകാരന്. അത്ര ലാഘവത്തോടെ വായിച്ചുവിടാനുള്ളതല്ല ഈ കഥകള്‍. ഒരു പിന്‍വിളി, ചൂളംവിളി, എങ്കിലും നിങ്ങളില്‍ അവശേഷിപ്പിച്ചിരിക്കും ഈ പുസ്തകം. ഒരര്‍ത്ഥത്തില്‍ അപരിചിതത്വങ്ങളിലേക്കുള്ള എടുത്തുചാട്ടമാണ് ഓരോ കഥയും. അത് വായിച്ചും അനുഭവിച്ചും തന്നെ അറിയണം. വിവരിക്കാന്‍ ചിലപ്പോള്‍ വാക്കുകള്‍ അപര്യാപ്തമാണല്ലോ.
ഷീല ടോമി
Reviews
There are no reviews yet.