അലൗകികമായ സൗന്ദര്യാനുഭൂതികളുടെ ആഴമുള്ളൊരു അനുഭവലോകമാണ്, ഏറെ ആഘോഷിക്കപ്പെടുകയും വിമർശിക്കപ്പെടുകയും തെറ്റിദ്ധരിക്കപ്പെടുകയും ചെയ്ത ഓഷോ. മഹത്തായ എന്തിനേയും അതിവര്‍ത്തിക്കുന്ന അതിമനോഹരമായ ആ വായനയിലുടെ, ഉദാത്തമായ ജീവിതസൗന്ദര്യത്തിലുടെ മുങ്ങിനിവരുന്ന ഒരു കവിയുടെ ദൃക്സാക്ഷ്യങ്ങളാണീ കുറുംകവിതകള്‍. ഓഷോ എന്നപോലെ, പ്രണയവും ജീവിതവും അതിന്റെ സമസ്ത ഭാവതലങ്ങളും വൈകാരികതയും ഈ കവിതകളില്‍ ഏകമാകുന്നു. കാഴ്ചകള്‍ നിർമ്മലമാവുന്നു. കേള്‍വികള്‍ ഗാനമാകുന്നു. മൊഴികള്‍ പൂക്കളാകുന്നു. ജീവിതത്തിന്റെ അനേകം അർത്ഥതലങ്ങൾ ഒളിപ്പിച്ചു വെച്ചിട്ടുള്ള സൗന്ദര്യാത്മക എഴുത്തുകളായിമാറുന്നു ഈ കവിതകൾ.
Reviews
There are no reviews yet.