ചിന്തയുടെ വെയിലും സ്നേഹത്തിൻ്റെ നിലാവും മാറിമാറിത്തെളിയുന്ന കത്തുകൾ.
ഒ വി വിജയൻ തൻ്റെ സ്നേഹിതയായ ആനന്ദി രാമചന്ദ്രനെഴുതിയ സ്വകാര്യ കത്തുകളും അതിന് ശ്രീമതി ആനന്ദി രാമചന്ദ്രൻ നൽകുന്ന മറുപടികളും വിശകലനങ്ങളുമാണ് ഉൾത്താളുകളിൽ…
ഇതിലെ സംവേദങ്ങളുടെ അടിത്തറ രാഷ്ട്രീയമാണ്. ഗാന്ധിയും മാർക്സും അമേരിക്കയും ഹിന്ദുത്വ രാഷ്ട്രീയവുമെല്ലാം വ്യക്തിപരമായി ഒ വി വിജയൻ എങ്ങനെ നേരിട്ടുവെന്നും, തൻ്റെ രചനകളിൽ എപ്രകാരം പ്രതിഫലിപ്പിച്ചുവെന്നും കത്തുകൾ സാക്ഷ്യം പറയുന്നു..
സ്വന്തം പ്രതിച്ഛായയെക്കുറിച്ച് തെല്ലും ഉത്കണ്ഠിതനാവാതെയാണ് അദ്ദേഹം കത്തുകളെഴുതിയത്.ഒരു മഹാനായ എഴുത്തുകാരൻ്റെ സ്വത്വം കത്തുകളിലൂടെ പ്രകാശിതമാകുമ്പോൾ, ഗർവ്വലേശമില്ലാത്ത സ്വയം വെളിപ്പെടുത്തലുകൾക്കു മുന്നിൽ വായനക്കാരുടെ പല മുൻ ധാരണകളും തകർന്നു പോകുന്നു…
സർഗ്ഗാത്മകമായ തൻ്റെ ജീവിത പരിസരങ്ങൾക്കിടയിൽ വീർപ്പുമുട്ടിക്കുന്ന യാഥാർത്ഥ ജീവിതത്തെക്കുറിച്ചുള്ള വിനിമയങ്ങളിൽ വായനക്കാർ അറിയാതെ പോയൊരു ഇതിഹാസകാരനെ കണ്ടെത്താം…
Your review is awaiting approval
buy anastrozole 1mg without prescription order arimidex 1mg online cheap arimidex 1mg brand