ദേശീയതയുടെയും അതിരുകളുടെയും ദൃശ്യവും അദൃശ്യവുമായ ഭൂപടങ്ങളിലേയ്ക്ക് അവയെ മാറ്റി വരയ്ക്കുന്ന രചനകളാണ് ‘വെടിമരുന്നിന്റെ മണ’ത്തിലെ ശ്രദ്ധേയമായ കഥകളുള്പ്പെടെയുളള സമീപകാല രചനകള്‍ പലതും. സമകാല ലോക ക്രമത്തില്‍, വിശേഷിച്ചും സോവ്യറ്റനന്തര ലോകക്രമത്തില്‍, ദേശീയതകളോളം ഹിംസാത്മകവും മനുഷ്യവിരുദ്ധവുമായ മറ്റൊരു പ്രത്യയശാസ്ത്രം ബാഹ്യവും ആഭ്യന്തരവുമായ ചരിത്ര ജീവിത സന്ദര്ഭങ്ങളിലില്ല എന്നു സ്ഥാപിക്കുന്നു ഇവ. അഴിഞ്ഞുപോകേണ്ട അതിര്ത്തികളെക്കുറിച്ചുളള വിലാപങ്ങളുടെ പുസ്തകമായി മാറുന്നു, അതുവഴി ഈ കഥാസമാഹാരം.
Reviews
There are no reviews yet.