ട്രാൻസ്ജെൻഡർ വിഷയമായി മലയാളത്തിൽ പെൺ തൂലികയിൽ നിന്ന് ആദ്യനോവൽ
ഓടപ്പഴത്തിന്റെ ഭംഗിയായിരുന്നു ആ ആണ്മ…
പിന്നെപ്പിന്നെ പാഠം പഠിപ്പിക്കുന്ന ചൂരലായി ആണ്മ.. മിണ്ടരുതെന്ന അലര്‍ച്ചയായി ആണ്മ.. ഗര്‍ഭം ധരിപ്പിക്കുന്ന ഭയമായി ആണ്മ…
പെണ്മ എന്നും മോശമായിരുന്നു.. ഉടുപ്പില്ലാതെ വെളിച്ചത്തില്‍ കാണുമ്പോള്‍ അപമാനമായിരുന്നു. പതുക്കി വെക്കേണ്ട തെറ്റായിരുന്നു. നിയന്ത്രിച്ച് ഒതുക്കപ്പെടേണ്ട സ്വത്തായിരുന്നു, കേടു വരുന്ന പാഴായിപ്പോകുന്ന കനിയായിരുന്നു, രഹസ്യമായ ഒരു മുറിവായിരുന്നു..
ബലിഷ്ഠമായ ആണ്ശരീരത്തില് തരളമായ ഒരു പെണ്മനം പെയ്തു നിറയുന്നത് ആരുടെ കുസൃതിയാണ്..കണക്കുകള്‍ എങ്ങനെയാണ് ഇത്രയും തെറ്റിപ്പോകുന്നത്? നിഷ്ക്കരുണം ചീന്തിയെറിയപ്പെടുന്ന രക്തസ്നാതമായ ഈ ഓടപ്പഴങ്ങള്‍ ആരുടെ പ്രതികാരമാണ് ?
ബൃഹന്നളയും ശിഖണ്ഡിയും മാലിക് കഫൂറും ചക്രവാളത്തിനപ്പുറത്ത് നിന്ന് പരിഹാസത്തോടെ പൊട്ടിച്ചിരിക്കുന്നതു പോലെ എനിക്കു തോന്നി. കടന്നു പോയ കാലങ്ങളുടെ കനത്ത ഭാരം പേറുന്ന രഥചക്രങ്ങളെ താങ്ങാനാവാതെ ഞാന്‍ പൂജയുടെ തോളിലേക്ക് തല ചായിച്ചു. …
ഒരു മഞ്ഞുകട്ടി ഉള്ളിലുറയുന്ന പോലെ ആണിനും പെണ്ണിനും അപ്പുറത്തുള്ള മനുഷ്യലോകാനുഭവങ്ങൾ വന്ന് ഘനീഭവിക്കും ഈ നോവലിലൂടെ കടന്നുപോകുമ്പോൾ…
Sale!
Download Catalog
₹110 ₹100
₹110 ₹100
വേറിട്ടുമാത്രം കത്തിയമരുന്ന ചില ശരീരങ്ങൾ Verittumaathram Kathiyamarunna Chila Sareerangal
എച്മുക്കുട്ടിയുടെ ആദ്യനോവൽ

₹110 ₹100
100 in stock

This item: വേറിട്ടുമാത്രം കത്തിയമരുന്ന ചില ശരീരങ്ങൾ Verittumaathram Kathiyamarunna Chila Sareerangal
Reviews
There are no reviews yet.