ശരിക്കും മനുഷ്യൻ ഒരു ലാബ്രിന്തിൽ പെട്ടിരിക്കുകയാണോ? അഴിച്ചെടുക്കുന്തോറും പിണഞ്ഞ് പിണഞ്ഞ് സങ്കീർണ്ണമാകുന്ന ഒരു വ്യവസ്ഥ നമ്മുടെ കഴുത്തിൽ പല്ലമർത്തുകയാണോ? സ്വന്തം ജീവിതവും അന്യരുടെ ജീവിതവും പരസ്പരം വച്ചു മാറുകയാണോ? അത്രയെളുപ്പം കുരുക്കഴിച്ചെടുക്കാനോ നിർവചിക്കാനോ പരിഹരിക്കാനോ മറ്റുള്ളവർക്കായി ആഖ്യാനം ചെയ്യാനോ സാധിക്കാത്ത മനുഷ്യാവസ്ഥയുടെ വ്യത്യസ്ത ശില്പങ്ങളാണ് ഇതിലെ ഓരോ കഥയും.
ഒരേ മൂശയിലല്ല, വലുതും ചെറുതുമായി രൂപപ്പെടുന്ന ഓരോരോ ജീവിതാഖ്യാനങ്ങൾ.
നോവലിനും ജീവചരിത്രത്തിനും അക്കാദമി പുരസ്കാരം നേടിയ എഴുത്തുകാരൻ്റെ പുതിയ സമാഹാരം.
Reviews
There are no reviews yet.