ഉഷ്ണരശ്മികളാൽ നിരന്തരമായി കരിച്ചു കളയാൻ ശ്രമിക്കുന്ന സൂര്യന്റെ അഹന്തയ്ക്കു നേരേ ക്ഷീണിച്ചും കിതച്ചും പൊരുതിയുമാണെങ്കിലും തല ഉയർത്തിപ്പിടിച്ചു നിൽക്കുന്ന കുഞ്ഞു പച്ചമുളകളെ ഓർമ്മിപ്പിക്കുന്ന ചില പെൺകുട്ടികളുണ്ട്. അവരിലൊരാളാണ് ഷബ്ന – ജീവിതത്തിലും എഴുത്തിലും. ഹവ്വ എന്ന ഷബ്നയുടെ പുതിയ നോവൽ അത്തരത്തിലുള്ള മറ്റൊരു അതിജീവനത്തിന്റെ കഥ പറയുന്നു. കൊറോണയും ആദ്യ ലോക്ക്ഡൗണും സാധാരണ ജീവിതങ്ങളിൽ അതുണ്ടാക്കിയ ദുരന്തസ്ഫോടനങ്ങളും പശ്ചാത്തലമായ ഈ നോവലിൽ, പ്രത്യാശയുടെ നേർത്ത വെള്ളിനൂലുകളും കയ്യടക്കത്തോടെ എഴുത്തുകാരി തുന്നിച്ചേർത്തിട്ടുണ്ട്. എത്ര വലിയ ദുരിതങ്ങൾക്കിടയിലും ജീവിതം മനോഹരമാണ് എന്ന തിരിച്ചറിവിലേക്ക് നോവലിനൊപ്പം വായനക്കാരും വീണ്ടും വീണ്ടും ചെന്നെത്തുന്നു. അതു തന്നെയാണ് ഈ കൃതിയുടെ വിജയവും.
സിതാര എസ്
Your review is awaiting approval
buy clarithromycin 500mg pills clonidine 0.1mg without prescription meclizine 25 mg uk
Your review is awaiting approval
buy generic arimidex arimidex online order buy anastrozole 1mg for sale