വ്യാജനിര്‍മ്മിതികള്‍ തകര്‍ത്ത ഒരു ആവാസവ്യവസ്ഥയില്‍ വംശനാശം സംഭവിക്കുന്ന ജീവലോകത്തിന്റെ മ്യൂസിയമായിത്തീരുമീ ലോകം എന്ന മുറിയിപ്പുകളാണ് ഈ പുസ്തകത്തിലെ ഓരോ കഥകളും. ഉയരുന്ന ഓരോ ശിരസ്സും ചൂണ്ടുന്ന ഓരോ വിരലും പൊന്തുന്ന ഓരോ ഒച്ചയും അണിചേരുന്ന ഓരോ പ്രതിരോധത്തെയും അതിന്റെ മുളയിലേ ചീന്തിയെടുക്കുന്ന കാഴ്ചകളുടെ ബിനാലെയാണീ പുസ്തകം. അത്യസാധാരണമാംവിധം സമകാലികമായ ജീവിതകാലത്തോടും അതിന്റെ പ്രതിലോമരാഷ്ടീയത്തിനോടും ഉരഞ്ഞുകൊണ്ട് ഉരുകിയൊലിച്ചിറങ്ങുന്ന ലാവപോലെയാണീ കഥകള്‍. എന്നാല്‍ കാലദേശങ്ങളുടെ പരിമിതവൃത്തങ്ങളെ മുറിച്ചുകടന്ന് ഏതുദിക്കിലേക്കും പാഞ്ഞുപോകാന്‍ തക്കവിധത്തിലുള്ള കരുത്തും കാതലും ഈ കഥകള്ക്കുണ്ടുതാനും.
Reviews
There are no reviews yet.