കടംകഥയിലെ ജീവിതം തീര്‍ച്ചയായും ഉലയ്ക്കുന്ന ഒരനുഭവമായിരുന്നു. ആ ചുറ്റുപാടുകളുടെ മാന്ത്രികത വശ്യമായിത്തന്നെ പുന:സൃഷ്ടിക്കാന്‍ സുരേന്ദ്രനു കഴിഞ്ഞിട്ടുണ്ട്. ഭദ്രോപ്പോളുടെ കാമത്തിന്റേയും ഉന്മത്തതയുടേയും സൂചനകള്‍ കാലാത്മകമാണ്. അപരിചിതമായ ഒരു ബാല്യാനുഭവത്തിന്റെ ജീവത്തായ ആവിഷ്ക്കാരമാണ് ഈ കഥ.
-ആഷാമേനോന്
വര്‍ഗ്ഗ/വര്‍ണ്ണ/ലിംഗബോധ്യങ്ങളെ ചരിത്രബോധത്തോടെ സൗന്ദര്യസമന്വയത്തിനു വിധേയമാക്കുന്ന മലയാളത്തിലെ മികച്ച കഥയാണ് പി.സുരേന്ദ്രന്റെ ഭൂമിയുടെ നിലവിളി.
-ജി.മധുസൂദനന്
ആണിന്റെ പെണ്ണെഴുത്ത് എന്ന പ്രസ്ഥാനത്തിന്റെ എല്ലാ ലക്ഷണങ്ങളും കൂടിച്ചേര്‍ന്ന ഒരു കഥയാണ് ഭൂമിയുടെ നിലവിളി. പുരുഷന് ശുദ്ധീകരിക്കാനാഗ്രഹിക്കുമ്പോള് സ്ത്രീയും ഭൂമിയും ഉര്വ്വരതകളും നശിക്കുന്നു എന്ന സന്ദേശം അസാമാന്യമായ കഥന വൈഭവത്തോടെ സുരേന്ദ്രന് ആവിഷ്ക്കരിക്കുന്നു.
-ഡോ.മിനി പ്രസാദ്
Reviews
There are no reviews yet.