ദുബായ് നഗരജീവിതത്തെ ഒരു ഹൈക്കു കവിത പോലെ കോറിയിരിക്കുന്നു രാജേഷ് ചിത്തിര, ആദിയുടെ ഓർമ്മകൾ ആത്മയുടേതും, പറയുന്ന കഥകൾ പ്രവാസ ലോകത്തിന് അന്യമല്ല. അടഞ്ഞിരിപ്പുകളുടെ ഈ മഹാമാരിക്കാലം മനുഷ്യകുലത്തിനു നൽകിയ ചില തിരിച്ചറിവുകൾ, പ്രകൃതി പാഠങ്ങൾ. തനിക്കായി കാതോർക്കുന്നവർക്കായി മാത്രം ഭൂമി മൂളുന്ന പാട്ട് കേൾക്കുന്നവർക്ക് മനസിലാവുന്ന ചില കുറുങ്കഥകളും.
— രശ്മി രഞ്ചൻ / മാധ്യമപ്രവർത്തക
കാണുന്ന കാഴ്ചകൾ, പോകുന്ന ഇടങ്ങൾ, ചിന്തിക്കുന്ന രീതികൾ, അനുഭവിക്കുന്ന ജീവിതമുഹൂർത്തങ്ങൾ എന്നിങ്ങനെ, പ്രവാസം മതിയാക്കി കേരളത്തിലേക്ക് തിരിച്ചെത്തിയ ഏതൊരു കുട്ടിക്കും താദാത്മ്യം പ്രാപിക്കാനാവുന്ന തരത്തിലുള്ള വിവരണങ്ങളാണ് ഇതിലുള്ളത്. ആദിയുടെയും ആത്മയുടെയുടെയും നിരീക്ഷണങ്ങളിലൂടെയുള്ള വായന, നാടേത്, മറുനാടേത് എന്ന ചോദ്യത്തിനുത്തരം തിരയൽ കൂടിയായിത്തീരുന്നു.
–ഉമ ത്രിദീപ്, കവി, അധ്യാപിക
ഇത് ആദിയുടേയും ആത്മയുടേയും കഥയാണ്, പൂക്കളേയും പറവകളേയും കൂടെക്കൂട്ടുന്ന യാത്രയാണ്, മരീചിക പോലൊരു നഗരത്തിൽ ജനിച്ച്, മാർബിൾ വിരിപ്പിനടിയിൽപ്പെടാതെ പോയ ഇത്തിരി മണ്ണിൽ ചവിട്ടിയ രണ്ട് കുട്ടികളുടെ സ്വപ്നങ്ങളാണ്.
— സ്മിത അജു, കവി, കോളമിസ്റ്റ്
Your review is awaiting approval
order generic biaxin 250mg buy biaxin 500mg online cheap order meclizine 25mg for sale
Your review is awaiting approval
anastrozole 1 mg for sale anastrozole ca cheap anastrozole 1 mg